Flash News

👆🏻For Advertisment here: 8137856944 (WhatsApp)

വാഴക്കാട് വലിയ ജുമുഅത്ത് പള്ളി ഉദ്ഘാടനം തിങ്കളാഴ്ച

വാഴക്കാട്: പുനർ നിർമ്മിച്ച വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടന കർമ്മം 2026 ഏപ്രിൽ 13 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ച് വിശ്വാസികൾക്ക് തുറന്ന് കൊടുക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകും. മഹല്ല് ഖാസിയും കോഴിക്കോട് വലിയ ഖാസിയുമായ പാണക്കാട് സയ്യിദ് അബ്ദുനാസർ ഹയ്യ് ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായും ഉസ്താദ് ബഷീർ ബാഖവി പൊൻമള, ഉസ്താദ് വലിയുദ്ധീൻ ഫൈസി തുടങ്ങിയവരും പങ്കെടുക്കും.


ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രിൽ 11 , 12 ശനി ഞായർ ദിവസങ്ങളിൽ സ്ത്രീകൾക്ക് പള്ളി സന്ദർശനത്തിന് സൗകര്യവും 13ന് ഉദ്ഘാടന ദിവസം മഗ്രിബ് നിസ്കാരാനന്തരം ഉസ്താദ് അൽ ഹാഫിള് സിറാജുദ്ധീൻ ഖാസിമിയുടെ പ്രഭാഷണവും നടക്കും.

ഇന്ന് (ശനി ) രാവിലെ 9 മണിക്ക് സയ്യിദ് ബി എസ് കെ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കണ്ണിയത്ത് മഖാം സിയാറത്തോടെ മൂന്ന് ദിവസത്തെ പരിപാടികൾക്ക് തുടക്കമാവും. പരിപാടിയുടെ വിളംബരമായി ഇന്നലെ പള്ളി പരിസരത്ത് ഉസ്താദ് വലിയുദ്ധീൻ ഫൈസിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. പരിപാടികളിലേക്ക് മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ പ്രതീഷിക്കുന്നതായും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു.

എടവണ്ണപ്പാറ പ്രസ്‌ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഉസ്താദ് വലിയുദ്ധീൻ ഫൈസി, മഹല്ല് പ്രസിഡണ്ട് ഹമീദ് മാസ്റ്റർ, ജനറൽ സെക്രട്ടറി ഇല്യാസ് ഹുസൈൻ, വർക്കിംഗ് സെക്രട്ടറി റാഷിദ് ഹുദവി, സി ടി റഫീഖ്, മുജീബ് കളത്തിങ്ങൽ, മുനവ്വർ യമാനി പങ്കെടുത്തു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)