Flash News

👆🏻For Advertisment here: 8137856944 (WhatsApp)

മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; ചാലിയാർ പുഴയിൽ പോത്തിന്റെ ജഡം കണ്ടെത്തി

ചെറുവാടി: മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. ചാലിയാർ പുഴയിൽ ഒഴുകി വന്ന പോത്തിന്റെ ജഡം കണ്ടെത്തി. കല്ല് കെട്ടിപ്പതിച്ച നിലയിലായിരുന്നു. ആരോ മനപ്പൂർവം ചെയ്ത ക്രൂര പ്രവൃത്തിയാണെന്ന സംശയം ഉയരുന്ന ഈ സംഭവം. മനുഷ്യ മനസ്സാക്ഷിയെ തന്നെ വേദനിപ്പിക്കുന്നതാണ്.

പോത്തിന്റെ ജഡം JCB ഉപയോഗിച്ച് കരയിലേക്ക് എത്തിക്കുന്നു.

ജീവജാലങ്ങളോടുള്ള കരുണയും ഉത്തരവാദിത്വവും നഷ്ടപ്പെടരുത്. ഇത്തരത്തിലുള്ള ക്രൂരതകൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കണം. പോത്തിനെ കരയ്ക്കെത്തിക്കാൻ സാന്ത്വനം ചെറുവാടി സർക്കിളിലെ അംഗങ്ങളായ സൽമാൻ നൗഷാദ് ഷാഫി ഇസ്മായിൽ എന്നിവരും മെമ്പർമാരായ യൂസഫ്,കെ വി നിയാസ്,വാർഡ് മെമ്പർ കസ് ന ഹമീദ് എന്നിവർക്കൊപ്പം നാട്ടുകാരും സഹായിച്ചു. 


Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)