കാലിക്കറ്റ് സര്‍വകലാശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ 'നേതൃത്വത്തില്‍ 'അസഹിഷ്ണുതക്കെതിരെ ഇന്ത്യ'ദേശീയ സെമിനാര്‍ ജൂണ്‍ 28,29 തിയ്യതികളില്‍ കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 28ന് ഉച്ചക്ക് രണ്ടരക്ക് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.കെ ജയരാജ് ആധ്യക്ഷം വഹിക്കും. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ സതീഷ്, മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഗവേണിങ് ബോഡി മെമ്പര്‍ ആര്യാടന്‍ ഷൗക്കത്ത്, റിയാസ് മുക്കോളി പ്രസംഗിക്കും.
29ന് സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, ഡോ. പരകാല പ്രഭാകര്‍, സയ്യിദ് അക്തര്‍ മിര്‍സ, ഡോ. ടി.ടി ശ്രീകുമാര്‍, എം.എന്‍ കാരശേരി, ശശികുമാര്‍, ശ്വേത ഭട്ട്, സുധ മേനോന്‍, കല്‍പ്പറ്റ നാരായണന്‍, ടി.വി ചന്ദ്രന്‍, ജോയ് മാത്യു, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ജി.പി രാമചന്ദ്രന്‍, പ്രമോദ് രാമന്‍, ആയിഷ സുല്‍ത്താന, റെജി ആര്‍ നായര്‍, ഡോ. കെ.എം അനില്‍ എന്നിവര്‍ പങ്കെടുക്കും.
28ന് വൈകുന്നേരം നാലിന് 'അപനിര്‍മ്മിതി- ചരിത്രത്തിലും പാഠപസ്തകത്തിലും' എന്ന വിഷയത്തില്‍ ഡോ. പരകാല പ്രഭാകര്‍, ഡോ.ടി.ടി ശ്രീകുമാര്‍ പ്രസംഗിക്കും. വൈകുന്നേരം 5.30ന് 'മതനിരപേക്ഷതയും നെഹ്‌റുവിയന്‍ പാരമ്പര്യവും' എന്ന വിഷയത്തില്‍ മണിശങ്കര്‍ അയ്യര്‍, എം.എന്‍ കാരശേരി, സുധ മേനോന്‍. പ്രസംഗിക്കും. രാത്രി 8 മുതല്‍ സാംസ്‌ക്കാരിക പരിപാടികള്‍.
29ന് രാവിലെ 9.30ന് 'ഫാസിസ്റ്റ് കാലത്തെ കല-സാഹിത്യ പ്രതിരോധം' എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, പ്രസംഗിക്കും. 11.15ന് 'വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍' എന്ന വിഷയത്തില്‍ സയിദ് അക്തര്‍ മിര്‍സ, ടി.വി ചന്ദ്രന്‍, ജോയ് മാത്യു, ജി.പി രാമചന്ദ്രന്‍, പ്രസംഗിക്കും. ഉച്ചക്ക് ശേഷം 2.30ന് 'ഫാസിസ്റ്റ് ആഖ്യാനങ്ങളെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ ശശികുമാര്‍, പ്രമോദ് രാമന്‍, ഡോ.കെ.എം അനില്‍ പ്രസംഗിക്കും. വൈകുന്നേരം 4.15ന് 'ഫാസിസ്റ്റ് കാലത്തെ പുരുഷാധിപത്യവും സ്ത്രീയും' എന്ന വിഷയത്തില്‍ ശ്വേത ഭട്ട്, റെജി ആര്‍.നായര്‍, ആയിഷ സുല്‍ത്താന, പ്രസംഗിക്കും.
വൈകുന്നേരം ആറിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി സി.ഹരിദാസ് ആധ്യക്ഷം വഹിക്കും. എം.കെ രാഘവന്‍ എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ആര്‍.എസ് പണിക്കര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ പി.കെ ഖലീമുദ്ദീന്‍, ടി.ജെ മാര്‍ട്ടിന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ കോ ഓര്‍ഡിനേറ്റര്‍ മുല്ലശേരി ശിവരാമന്‍ നായര്‍ പ്രസംഗിക്കും.
മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഗവേണിങ് ബോഡി അംഗം ആര്യാടന്‍ ഷൗക്കത്ത്, റിയാസ് മുക്കോളി, വീക്ഷണം മുഹമ്മദ്, പി. അബ്ദുല്‍ബായിസ്, മുല്ലശേരി ശിവരാമന്‍ നായർ, വി പി ദിനേശൻ തുടങ്ങിയവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന വാത്താസമ്മേളനത്തില്‍ പങ്കെടുത്തു.
