ചെറുവാടി: പന്നിക്കോട് - ചുള്ളിക്കാപറമ്പ് റോഡിൽ തെനെങ്ങാപറമ്പ് പൊലുകുന്നത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൂളിമാട് സ്വദേശിയായ ബൈക്ക് ഡ്രൈവർക്ക് ഗുരുതര പരിക്ക്. പന്നിക്കോട് നിന്ന് വരുന്ന ബൈക്കും ചെറുവാടി നിന്ന് വരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തമർന്നു. മുക്കം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു