ജീറോഡ്: തണല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഗോതമ്പറോഡില്‍ സംഘടിപ്പിച്ച വനിതാ സൗഹൃദസംഗമം സംഘടിപ്പിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഇ.എന്‍ നസീറ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, നാലാം വാര്‍ഡ് മെംബര്‍ ഹസീന പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ഗോതമ്പറോഡ് തണല്‍ അയല്‍ക്കൂട്ടം അംഗവും സംരഭകയുമായ വല്ലാക്കല്‍ ഖൈറുന്നിസ നിര്‍മ്മിച്ച് വിപണിയിലിറക്കിയ കുനാഫ ചോക്ലേറ്റിന്റെ ലോഞ്ചിംഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചര്‍ നിര്‍വഹിച്ചു. മികച്ച സംരഭക നസീമ താളത്തിലിനെ ചടങ്ങില്‍ ആദരിച്ചു.
ഫരീദ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഷമീന സ്വാഗതവും ദഷിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
