ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സന്ദേശാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ഉദ്ഘാടനം ചെയ്തു. ജനുവരി 15 ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് സന്ദേശറാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. ജനപ്രതിനിധികളും പാലിയേറ്റീവ് വളണ്ടിയർമാരും ചെറുവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളും പങ്കെടുത്ത റാലി ചെറുവാടിയിൽ നിന്ന് ആരംഭിച്ച് ചുള്ളിക്കാപറമ്പിൽ സമാപിച്ചു. പാലിയേറ്റീവ് ചെയർമാൻ അബ്ദുറഹ്മാൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം കെവി നിയാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഅജീദ് ഗുവപ്പാറ പാലിയേറ്റീവ് സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാ ടോം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അഹമ്മദ് കുട്ടി പൂളത്തോടി ആയിഷ ചേലപ്പുറം കസ്ന ഹമീദ് പഞ്ചായത്ത് അംഗങ്ങളായ എസ്എ നാസർ ടിപി ഷറഫുദ്ദീൻ മുഹമ്മദ് യൂസഫ് എം പി ജുമൈല പി കുട്ടിഹസൻ പ്രേമ ഷീജ പാലിയേറ്റീവ് ഭാരവാഹികളായ പി എം നാസർ നൗഷാദ് ടിടി അബ്ദുറഹ്മാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി കെസി എം ബഷീർ ഇമ്പിച്ചമദ് കരീം റഷീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
KODIYATHUR
