മണാശ്ശേരി: വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. തെരുവിലിറങ്ങിയ വളർത്തുനായയുടെ കടിയേറ്റാൻ മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദിന്റെ മകൾ അഭിഷ(17) ക്ക് പരിക്കേറ്റത്.
കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, വാക്സിൻ എടുത്തു .അഭിഷയെ കടിച്ച ശേഷം നായ കെ എം സി ടി യിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിനിയെ കടിക്കാൻ ശ്രമിക്കുകയും ചെയ്തു .വിദ്യാർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയത് കൊണ്ട് കടിയേൽക്കാതെ രക്ഷപെടുകയും ചെയ്യുന്നത് ലഭിച്ച സി.സി. ടി. വി ദൃശ്യങ്ങലിൽ നിന്നും വ്യക്തമാകുന്നുണ്ട്.