എടവണ്ണപ്പാറ: വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെരുവയൽ കായലം കോയഞ്ചേരി മേത്തൽ നിസാറിന്റെ ജീവൻ രക്ഷിക്കാൻ എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് സമാഹരിച്ച ഫണ്ട് യൂണിറ്റ് വനിതാവിങ് നേതാക്കൾ യൂണിറ്റ് ട്രഷറർ നിഷ കുഞ്ഞുവിന് കൈമാറി.
ചടങ്ങിൽ യൂണിറ്റ് ട്രഷറർ നിശാ കുഞ്ഞ് കൂപ്പേ ചെയർമാനും കെ ആർ സി ചെയർമാനുമായ മജീദ് മാക്സ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അഷറഫ് ബിനു കെ ആർ സി വൈസ് ചെയർമാൻ മെട്രോ ഹനീഫ യൂണിറ്റ് വനിതാവിങ് പ്രസിഡൻറ് സൗജത്ത് റഹ്മാൻ യൂണിറ്റ് വനിതാ സെക്രട്ടറിയും ജില്ലാ വനിതാ വിംഗ് സെക്രട്ടറിയുമായ സുനിത എസ് കെ യൂണിറ്റ് വനിതാവിങ് ട്രഷറർ ജിൽഷാദ റഷീദ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ബേബി.നസീറ ഐഫ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Tags:
EDAVANNAPARA
