ചെറുവാടി: ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി പൊറ്റമ്മൽ യൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രാദേശിക സെവൻസ് ഫുട്ബോൾ ഫെസ്റ്റ്' ജനുവരി 23 മുതൽ ആരംഭിക്കുന്നു. പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളുമാണ് ടൂർണമെന്റിന് ആവശ്യമായ സ്പോൺസർഷിപ്പുകൾ നൽകുന്നത്.വിന്നേഴ്സ് ട്രോഫി: കുന്നത്ത് ഫർണിച്ചർ & ഇലക്ട്രോണിക്സ് (പൊട്ടമ്മൽ - ചെറുവാടി).
വിന്നേഴ്സ് ക്യാഷ് പ്രൈസ്: 5001 രൂപ (അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടി സ്പോൺസർ ചെയ്യുന്നത്).
റണ്ണേഴ്സ് ട്രോഫി: ചെറുട്ടുതൊടിക ചാരു മെമ്മോറിയൽ ട്രോഫി.
റണ്ണേഴ്സ് ക്യാഷ് പ്രൈസ്: 3001 രൂപ (JNS ഓട്ടോ സ്പെയേഴ്സ് കൂറ്റൂളി സ്പോൺസർ ചെയ്യുന്നത്).
ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്: 7012 794 852, 8139 035 770.
Tags:
CHERUVADI
