കൊടിയത്തൂരിൻ്റെ വ്യാപാര, ജീവ കാരുണ്യ, മത, കലാ-സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടിയെ സൗഹൃദ കൂട്ടായ്മ ആദരിച്ചു. കൊടിയത്തുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം ഉപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറം, കസ്ന ഹമീദ് എന്നിവർ ഉപഹാരം കൈമാറി. സൗഹൃദ കൂട്ടായ്മ കോ- ഓർഡിനേറ്റർ മൻസൂർ കൊടിയത്തൂർ പൊന്നാട അണിയിച്ചു. ചടങ്ങിൽ സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദലി കൊടിയത്തൂർ, മുജീബ്, ഹഫ്സ പി.എച്ച്.ഇ.ഡി, ജസ്ന തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
