മുക്കം: പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂൾ ലഹരിക്കെതിരെ സംഘടിപ്പിച്ച മൂന്നാമത് മുക്കം ഉപജില്ലാ തല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ കൊടിയത്തൂർ സ്‌കൂൾ ജേതാക്കളായി. മുൻ വർഷത്തെ റണ്ണേഴ്‌സപ്പായ ആതിഥേയരായ കക്കാട് ജി.എൽ.പി സ്‌കൂളിനെ ഏകപക്ഷീയമായ മുന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ കിരീടം ചൂടിയത്. ലൂസേഴ്‌സ് ഫൈനലിൽ ജി.യു.പി.എസ് മണാശ്ശേരിയെ പരാജയപ്പെടുത്തി എസ്.കെ.യു.പി സൗത്ത് കൊടിയത്തൂരും ജേതാക്കളായി.
മത്സരത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കൊടിയത്തൂർ സ്‌കൂളിലെ അഷ്മിൽ, ഗോൾക്കീപ്പറായി മാസിൽ കൊടിയത്തൂർ, ഡിഫൻഡറായി ഷഹനാദും ടോപ് സ്‌കോററായി കക്കാട് സ്‌കൂളിലെ ഫെയിസ് ഫാഹിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദി മാച്ചായി സൗത്ത് കൊടിയത്തൂരിലെ കാമിഷ്, മണാശ്ശേരി സ്‌കൂളിലെ മുഹമ്മദ് അഷലും തെരഞ്ഞെടുക്കപ്പെട്ടു.
ജേതാക്കൾക്കുള്ള നോർത്ത് കാരശ്ശേരിയിലെ വീൽസ് സ്‌ക്വയർ നൽകിയ 3001 രൂപ പ്രൈസ്മണി ഡയരക്ടർ ബോർഡ് പ്രതിനിധി എം ഹാഷ് മിഹാനും റണ്ണേഴ്‌സിനുള്ള 2001 രൂപയുടെ പ്രൈസ്മണി യുവസംരംഭകനും മുക്കത്തെ ലാംഡ സ്റ്റീൽസിന്റെ പ്രൊപ്രൈറ്ററുമായ സുഹാസ് കൊടിയത്തൂരും സമ്മാനിച്ചു. ജേതാക്കൾക്കും റണ്ണേഴ്‌സിനുമുള്ള ട്രോഫികൾ മുക്കത്തെ കെയർ എൻ ക്യൂ ഓപറേഷണൽ മാനേജർ ഇർഷാദ് കൊളായി സമ്മാനിച്ചു.
മംഗലശ്ശേരി മൈതാനിയിൽ നടന്ന ഏകദിന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എം ഷുഹൈബ് എന്ന കൊച്ചുമോൻ, 15-ാം വാർഡ് മെമ്പർ ഹസീന ബഷീർ എന്നിവർ ആശംസകൾ നേർന്നു.
സമാപന സെഷൻ മുക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. ചാന്ദ്‌നി ഉദ്ഘാടനം ചെയ്തു. ലൂസേഴ്‌സ് ഫൈനൽ ജേതാക്കൾക്കുള്ള മുക്കത്തെ ഗോൾഡ് എൻ ഗോൾഡ് ട്രോഫിയും വിവിധ ഉപഹാരങ്ങളും അവർ സമ്മാനിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സവാദ് ഇബ്രാഹീം, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ആരിഫ്, മുക്കം മുൻസിപ്പൽ വാർഡ് കൗൺസിലർ ഷഫീഖ് മാടായി, കക്കാട് ജി.എൽ.പി.എസ് ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, കൊടിയത്തൂർ ജി.എം.യുപി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ ഷക്കീല ടീച്ചർ, ആനക്കാംപൊയിൽ ഗവ. എൽ.പി സ്‌കൂൾ എച്ച്.എം ജി ഷംസു മാസ്റ്റർ തുടങ്ങിയവർ വിവിധ സമ്മാനങ്ങളും മെഡലുകളും വിതരണംചെയ്തു.
പി.ടി.എ പ്രസിഡന്റ് മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, സ്‌കൂൾ വികസന സമിതി കൺവീനർ ഉമ്മർ തോട്ടത്തിൽ, സംഘാടകസമിതി കൺവീനർ ഷാക്കിർ പാലിയിൽ, എസ്.എം.സി ചെയർമാൻ അബ്ദുസ്സലാം കെ.സി, സീനിയർ അസിസ്റ്റന്റ് പി.പി ഷഹനാസ് ബീഗം, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് അഹമ്മദ്കുട്ടി എടക്കണ്ടിയിൽ, കൊടിയത്തൂർ പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. സബ്ജൂനിയർ മുൻ ജില്ലാ താരം കെ.സി അസ്‌ലഹ്, ഈവനിങ് പ്ലയേർസ് താരങ്ങളായ സജീർ കല്ലടയിൽ, ഫഹീം സി.കെ എന്നിവർ മത്സരം നിയന്ത്രിച്ചു.
എം.പി.ടി.എ ചെയർപേഴ്‌സൺ ഷാനില കെ.കെ, വൈസ് ചെയർപേഴ്‌സൺ ഷമീബ ടി ചോണാട്, അധ്യാപകരായ കെ ഫിറോസ്, സത്യൻ സി.കെ, ഫസീല പി, ഫർസാന ഇ.ടി, റോസ്‌നി രാജു, ഷീബ എം, പി.ടി.എ-എം.പി.ടി.എ സാരഥികളായ ലുഖ്മാനുൽ ഹഖീം, റഷാദ് മാളിയേക്കൽ, ഷരീഫ് മൂലയിൽ, നൗഷാദ് എടത്തിൽ, ഷബ്‌ന കെ.ടി, സാജിത ഗോശാലക്കൽ, ഷബ്‌ന ടി, ഷബ്‌ന ജാസ്മിൻ എം.കെ, സുലൈഖ എ.പി, റസീന മാളിയേക്കൽ, റൈഹാനത്ത് വി, ആഇശ റിൻഷ ചേന്ദമംഗല്ലൂർ, ഹൈഫ ഫാത്തിമ നെല്ലിക്കാപറമ്പ്, ആഇശ സൻഹ, ഷിംല ടി പി നോർത്ത് കാരശ്ശേരി, ഷബീബ ഫാത്തിമ കൊടിയത്തൂർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീം അംഗങ്ങൾക്കും അഗസ്ത്യൻമുഴിയിലെ നീലാംബരി ഫഌവേഴ്‌സ് മെഡലുകൾ വിതരണം ചെയ്തു. വിവിധ ടീം മാനേജർമാർക്ക് കക്കാടിലെ ബിസ്മി ചപ്പാത്തി കമ്പനിയും മുക്കത്തെ ലാവണ്യ മാർട്ടും വേദിക മുക്കവും വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു. ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി മുക്കത്തെ കെ.സി ഫൂട്‌വെയറും സമ്മാനിച്ചു. എട്ടു ടീമുകൾക്കും എസ്‌കോർട്ടിങ് സ്റ്റാഫിനും മറ്റും പ്രാതലും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ലഹരിക്കെതിരേയുള്ള കക്കാട് സ്‌കൂളിന്റെ പോരാട്ടത്തിന് പിന്തുണ പകർന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ആരിഫ് ചടങ്ങിൽ പതിനായിരം രൂപ പ്രഖ്യാപിച്ചതും സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.
