വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മജ്‌ലിസുന്നൂർ 11ാം വാർഷികവും അദ്കാറുൽ മസാഉം പ്രൗഢമായി സമാപിച്ചു. പ്രസ്തുത പരിപാടി ഉസ്‌താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃതം നൽകി.
അഷ്റഫ് റഹ്‌മാനി കൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് എം. പി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഇസ്‌ലാമിക് സെൻ്റർ സെക്രട്ടറി കോയക്കുട്ടി ഹാജി അദ്ധ്യക്ഷനായി. അമ്പലക്കണ്ടി ഷരീഫ് സ്വാഗതവും ഇഖ്ബാൽ ടി നന്ദിയും പറഞ്ഞു.