കല്ലിങ്ങൽ: വായനയെ പ്രോത്സാഹിപ്പിക്കുക,കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുകഎന്ന ലക്ഷ്യത്തോടുകൂടി വായനാവാരത്തിൻ്റെ ഭാഗമായ് കല്ലിങ്ങൽ AMLP സ്കൂളിൽ സംഘടിപ്പിച്ച പുസ്തക ചന്ത വാർഡ് മെമ്പർ വൈ.പി സാക്കിയ നിസാർ ഉദ്ഘാടനം നിർവ്വഹിച്ചു.
PTA പ്രസിഡൻ്റ് വാഹിദ് എടപ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA അംഗം നിസാർ വൈ.പി , സുനിൽ മാസ്റ്റർ കെ.സി, നൗഷാദ് ടി.സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് പ്രധാന അധ്യാപകൻ രഞ്ജിത്ത് കെ സ്വാഗതവും സുഹ്റ ടീച്ചർ നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു.
Tags:
KIZHUPARAMB

