മുക്കം: ഈ വർഷത്തെ എസ്.എസ്.എൽ പരീക്ഷയിൽ ചരിത്ര നേട്ടം കൊയ്ത കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഉന്നത വിജയികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ''മെറിറ്റ് ഡേ'' വേറിട്ടതായി.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരുനൂറ്റി ഇരുപത്തിമൂന്ന് വിദ്യാർത്ഥികളെയും മറ്റ് ഉന്നത വിജയികളെയും ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അവരുടെ രക്ഷിതാക്കൾ തന്നെയാണ് നൽകിയതെന്നാണ് പരിപാടിയെ വേറിട്ടതാക്കിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു.
നല്ല വിദ്യാഭ്യാസം നൽകൽ സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണന്നും അത് ഉൾക്കൊണ്ട് സമൂഹത്താേട് ചേർന്ന് പ്രവർത്തിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണമെന്നും അദ്ധേഹം പറഞ്ഞു.
ജാതി മത രാഷ്ട്രീയ ഭേദമന്യെ എല്ലാവരേയും ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പൊതു വിദ്യാലയങ്ങളിലൂടെ മാത്രമേ സാധിക്കൂ.
ഓരോരുത്തരും തയ്യാറായാൽ അവസരങ്ങളുടെ നീണ്ട നിര മുന്നിലുണ്ട്. അത് തെരഞ്ഞെടുക്കാനുള്ള പ്രായോഗിക കഴിവ് ഉണ്ടാവണമെന്നും പി. ഗവാസ് പറഞ്ഞു. ചടങ്ങിൽ
പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അനുമോദന പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക്
ഫസൽ കൊടിയത്തൂർ,എം.കെ നദീറ ,വി.ഷംലൂലത്ത് ,സി. ഫസൽ ബാബു,എം.എസ് ബിജു,എം.എ അബ്ദുൽ അസീസ് ആരിഫ്,ഉമ്മാച്ചക്കുട്ടി ടീച്ചർ,കെ.പി.മുഹമ്മദ്,സി.മഹ്ജൂർ, കെ.സി.സി ഹുസൈൻ, പി.മുഹമ്മദലി, പി.എസ് .സുജ പ്രഭ,നാസർ കാരങ്ങാടൻ സംസാരിച്ചു.പ്രധാനാധ്യാപകൻ ജി.സുധീർ സ്വാഗതവും കെ.കെ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു

