Flash News

👆🏻 For Advertise Hear :+918137856944

ബനാറസ് ബസിന്റെ രാത്രി സർവീസ് നിർത്തലാക്കി


അരീക്കോട് - ചെറുവാടി - കൂളിമാട് - മാവൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബനാറസ് ബസിന്റെ രാത്രി സർവീസ് നിർത്തലാക്കി.കഴിഞ്ഞ ജനുവരിയിൽ രാത്രി സർവീസ് തുടങ്ങി ഏറെ നഷ്ടത്തിൽ ഓടിയിരുന്ന ബസ് പിന്നീട് ലാഭം കൈവരിച്ചെങ്കിലും ഒടുവിൽ വേറെ ഒരു ബസ് കൂടി ബനാറസ് ബസിന്റെ സർവീസ്ൻ തൊട്ടു മുന്നായി രാത്രി സർവീസ് ആരംഭിച്ചതോടെ നിലവിൽ ഓടിയിരുന്ന ബനാറസ് ബസിന് ഇത്‌ ഏറെ നഷ്ടമായി മാറി. എന്നിട്ടും സർവീസ് തുടർന്നെങ്കിലും ബസ് സ്റ്റാഫിൻ കൊടുക്കാൻ പോലും ക്യാഷ് തികയാതെ വന്നതോടെയാണ് രാത്രി സർവീസ് പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് ബസ് മാനേജ്മെന്റ് അറിയിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944