Flash News

👆🏻 For Advertise Hear :+918137856944

കൊടിയത്തൂരിൽ കവിത ടീച്ചർ പ്രസിഡന്റ്, സുജ ടോം വൈസ് പ്രസിഡൻറ്

കൊടിയത്തൂർ: യു  ഡി  എഫ് 19 ൽ 13 സീറ്റോടെ  അധികാരം  നിലനിർത്തിയ കൊടിയത്തൂർ പഞ്ചായത്തിൽ മുസ്ലിംലീഗിലെ  കവിത ടീച്ചർ  പ്രസിഡന്റ് ആകും'പഞ്ചായത്ത് പ്രസിഡന്റ് പദം ഇവിടെ   എസ് സി  വനിത  സംവരണമാണ്. സൗത്ത്  കൊടിയത്തൂർ വാർഡിൽ നിന്നാണ് കവിത  ടീച്ചർ വിജയിച്ചത്. പ്രൈമറി സ്ക്കൂൾ  അധ്യാപികയാണ് .

കോൺഗ്രസിലെ സുജ ടോം വൈസ് പ്രസിഡൻറ് ആകും. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും മുൻ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ടുമാണ് സുജടോം. പുതിയനിടം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത്‌ പ്രസിഡന്റ് പദവി മുസ്ലിംലീഗും കോൺഗ്രസും  പങ്കിടാനും ധാരണയായിട്ടുണ്ട്. ആദ്യ രണ്ടര വർഷം ലീഗിനാണ് . 

സത്യപ്രതിജ്ഞ നാളെ
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2025-30 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ (21.12.2025 ഞായർ ) രാവിലെ 10 മണിക്ക് കൊടിയത്തൂർ GMUP സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.


Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944