പ്രമുഖ കോൺഗ്രസ് നേതാവും ,യു ഡി എഫ് വാഴക്കാട് പഞ്ചായത്ത് ഭാരവാഹിയും, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന സി.എം.എ റഹ്മാനെ വാഴക്കാട് പഞ്ചായത്ത് യു. ഡി. എഫ് കമ്മറ്റി അനുസ്മരിച്ചു . വാഴക്കാട് കോൺഗ്രസ് ഭവനിൽ നടന്ന പരിപാടിയിൽ യു. ഡി. എഫ് ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ചു. കൺവീനർ മോട്ടമ്മൽ മുജീബ് മാസ്റ്റർ, ട്രഷറർ എം സി സിദ്ധീഖ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സകരിയ, പഞ്ചായത്ത് UDF ഭാരവാഹികളായ കെ.എം എ റഹ്മാൻ,പി.എ ഹമീദ് മാസ്റ്റർ , പി. കെ മുരളീധരൻ, മലയിൽ അബ്ദുറഹിമാൻമാസ്റ്റർ ,പി. കെ റഫീഖ് അഫ്സൽ ,കെ അലി ,സി. ടി റഫീഖ്, സി. കെ മുഹമ്മദ്കുട്ടി മാസ്റ്റർ ,ചെറുപാറ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു
Tags:
VAZHAKKAD
