Flash News

👆🏻 For Advertise Hear :+918137856944

ചെറുവാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഓപ്പൺ സ്റ്റേജ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു


കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2023-2024  ൽ ഉൾപ്പെടുത്തി ചെറുവാടി  ഗവൺമെന്റ് ഹയർ സെക്കണ്ടറി  സ്കൂൾ ഓപ്പൺ സ്റ്റേജിന്റെ  ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്   നിർവ്വഹിച്ചു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ നടക്കുന്ന ഈ സ്ഥാപനത്തിന്നു എന്തുകൊണ്ടും ആശ്വാസമാണ് ഈ സ്റ്റേജിന്റെ നിർമ്മാണം..കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ആദ്യക്ഷയായ പരിപാടി യിൽ സ്കൂൾ പ്രിൻസിപ്പൽ ഷക്കീബ് കീലത്തു സ്വാഗതം പറഞ്ഞു, ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട്, PTA പ്രസിഡണ്ട് ശരീഫ് കൂട്ടക്കടവത്ത്‌,SMC ചെയർമാൻ അസാദ് മാസ്റ്റർ,MPTA ആയിഷ ചേലപ്പുറത്തു,KV അബ്ദുറഹ്മാൻ, അഷ്‌റഫ്‌ കൊളക്കാടൻ, ബച്ചു ചെറുവടി ബഷീർ പാലാട്ട്,CV റസാഖ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.   നിരവധി റിയാലിറ്റി ഷോകളിൽ  പരിപാടികൾ അവതരിപ്പിച്ചു  ജനശ്രദ്ധ നേടിയ GHSS ചെറുവാടിയിലെ  അഭിമാന  താരം ആരാധ്യ രതീഷിനെ  ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മൊമെന്റോ നൽകി ആദരിച്ചു,  വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക്   രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ചടങ്ങിൽ ആദരവ് നൽകി, സ്കൂൾ പ്രധാന ആദ്യാപിക നിഷ MN ചടങ്ങിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944