Flash News

👆🏻 For Advertise Hear :+918137856944

മുക്കം അഗസ്‌ത്യൻമുഴിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ടിപ്പറിലിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം


മുക്കം. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ അഗസ്‌ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് സമീപം ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു.
കളൻതോട് സ്വദേശി ടിപി. വേലായുധൻ ഭാര്യ മാധവി (മൈന-60) ആണ് മരണപ്പെട്ടത്

ഇന്ന് വൈകിട്ട് മുക്കത്ത് നിന്നും അഗസ്ത്യൻ മുഴിയിലേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്ക്  ടിപ്പറിനെ മറികടക്കാൻ ശ്രമിക്കവെ ടിപ്പറിലിടിച്ച്  ബൈക്ക് യാത്രക്കാരി  തെറിച്ചുവീഴുകയും  
ടിപ്പറിനടിയിൽപ്പെട്ട വീട്ടമ്മ മരണപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ഭർത്താവിനെ നിസാര പരിക്കുകളോടെ മുക്കത്തെ കെ.എം.സി.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944