Flash News

👆🏻 For Advertise Hear :+918137856944

ലോകകേരള സഭയിൽ അംഗമാകാൻ ചെറുവാടി സ്വദേശി ഗുലാം ഹുസൈൻ കൊളക്കാടനും


മുക്കം
| ഈ മാസം 13,14,15 തിയ്യതികളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ലോകകേരള സഭയിൽ വിശിഷ്ട പ്രതിനിധിയായി പങ്കെടുക്കാൻ ചെറുവാടി സ്വദേശിയും എൻ സി പി തിരുവമ്പാടി ബ്ലോക്ക്‌ പ്രസിഡന്റും കൂടിയായ പൊതു പ്രവർത്തകൻ ഗുലാം ഹുസൈൻ കൊളക്കാടനെ തിരഞ്ഞെടുത്തു. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറിൽ പ്രവാസി മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

15 വർഷമായി പ്രവാസി സംഘടന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പൊതു പ്രവർത്തകനും പ്രവാസി പുനരധിവാസം എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സെമിനാറുകളിലും മറ്റും പങ്കെടുത്ത് പരിചയവും 15 വർഷങ്ങൾക്കിടയിൽ വിവിധ സ്കൂൾ പി ടി എ പ്രസിഡന്റ്‌ രംഗത്ത് സേവനമായും ഗ്ലോബൽ പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്‌, വേൾഡ് പ്രവാസി ചേമ്പർ ജനറൽ സെക്രട്ടറി, ചാലിയാർ ജലോത്സവം കമ്മിറ്റിയുടെ സ്ഥാപകൻ, ചെറുവാടി അഡ്വഞ്ചർ ക്ലബ്ബിന്റെ രക്ഷാധികാരി, മലബാർ കയാകിംഗ് ഫെസ്റ്റിന്റെ ഓർഗനൈസർ, മനുഷ്യാവകാശ സംഘടന കോഴിക്കോട് ജില്ലാ മുൻ വൈസ് പ്രസിഡന്റ്‌ എന്നി നിലയിൽ പ്രവർത്തിച്ചും നാട്ടിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് സ്ഥിരതയാറുന്ന പ്രവർത്തനം നടത്തുന്ന വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944