കൊടിയത്തൂർ/മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങളെ മെറിറ്റ് പുഷ് ചടങ്ങുകളിലൂടെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി ആദരിച്ചു .
ഇതിൻ്റെ ഭാഗമായി
877 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി എല്ലാവരെയും ജയിപ്പിക്കുകയും 223 ഫുൾ എ പ്ലസ് നേടുകയും ചെയ്ത കൊടിയത്തൂർ പി ടി എം ഹൈസ്കൂൾ അധ്യാപകരെ കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
അധ്യാപകർക്കുള്ള സ്‌നേഹോപഹാരം സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് പ്രധാനാധ്യാപകൻ ജി. സുധീറിനു കൈമാറി. .ചടങ്ങിൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് മൂലത്ത് ,മുസ് ലിംലീഗ് ജില്ലാ കൗൺസിലർ എം എ അബ്ദുറഹിമാൻ, മണ്ഡലം സെക്രട്ടരി മജീദ് പുതുക്കുടി, ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , ബ്ലോക്ക് പഞ്ചായത്ത് മെംബർ നദീറ ,പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാ ഹികളായ ഷാബുസ് അഹമ്മദ് , എൻ ജമാൽ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ടി റിയാസ് ,ഷംലൂലത്ത് ,ആയിശ ചേലപ്പുറത്ത് , സ്റ്റാഫ് സെക്രട്ടറി കെ.പി.മുഹമ്മദ്,എസ്.ആർ.ജി കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, അക്കാദമിക് കോർഡിനേറ്റർ നാസർ കാരങ്ങാടൻ, എഡ്യു കെയർ കൺവീനർ സി.മഹ്ജൂർ. പി ടി എ പ്രസിഡന്റ് എസ് എ നാസർ ,വാർഡ് മുസ് ലിം ലീഗ് ഭാരവാഹികളായ ടി ടി അബ്ദുറഹിമാൻ , മായിൻ മാസ്റ്റർ , കെ പി അഹമ്മദ് കുട്ടി, എന്നിവർ സംബന്ധിച്ചു.
