Flash News

👆🏻 For Advertise Hear :+918137856944

കർഷക കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മിറ്റി, എം.കെ. അഹമ്മദ്‌ കുട്ടി (ബാവുട്ട്യാക്ക) അനുസ്മരണം സംഘടിപ്പിച്ചു


പ്രമുഖ കോൺഗ്രസ്സ് നേതാവും, കർഷക കോൺഗ്രസ്സ് മണ്ഡലം  പ്രസിഡണ്ട് ബൂത്ത് കോൺഗ്രസ്സ്  പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ച റിട്ടേർഡ് ഡപ്യൂട്ടി തഹസിൽദാർ കൂടിയായിരുന്നഎം.കെ. അഹമ്മദ് കുട്ടി (ബാവുട്ട്യാക്ക) അനുസ്മരണം
കർഷക കോൺഗ്രസ്സ് വാഴക്കാട് മണ്ഡലം കമ്മറ്റിയുടെ
നേതൃത്വത്തിൽ (കെ.പി ഖാദർകുട്ടി മാസ്റ്റർ സ്മാരക ) പണിക്കരപുറായ കോൺഗ്രസ്സ് ഭവനിൽ വെച്ച് നടത്തി.


കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ചാലിൽ ഇസ്മായിൽ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു

കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എടപ്പെട്ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് മജീദ് പറപ്പൂർ അനുസ്മരണ പ്രഭാഷണം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് മാരായ പി.കെ മുരളീധരൻ, സി. കെ മുഹമ്മദ് കുട്ടി മാസ്റ്റർ, സേവാദൾ ജില്ല ചെയർമാൻ പി. സുരേന്ദ്രൻ, DKTF  ജില്ല ജനറൽ സെക്രട്ടറി ഷംസു മപ്രം , പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് യു.കെ അസൈൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തറമ്മൽ അയ്യപ്പൻകുട്ടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് സി. എ കരീം, പോഷക സംഘടന മണ്ഡലം നേതാക്കളായ ബാബു എടക്കണ്ടി, സുബൈർ പുൽപറമ്പിൽ, അഡ്വ:സുനൂബിയ, കാളൂർ അബൂബക്കർ മാസ്റ്റർ, വാർഡ് - ബൂത്ത്  കോൺഗ്രസ് പ്രസിഡണ്ടുമാരായ പെരിങ്കോളി അബ്ദുൽ കരീം, മുഹമ്മദ് കുഞ്ഞി വെട്ടത്തൂർ, ഉമ്മർ കാളൂർ എന്നിവർ സംസാരിച്ചു.

എം മുഹമ്മദ് ബഷീർ വെട്ടത്തൂർ സ്വാഗതവും, നൗഫൽ കാക്കാട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944