Flash News

👆🏻 For Advertise Hear :+918137856944

എ.പി.ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് അനുശോചന യോഗം നടത്തി


മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് മെമ്പര്‍, മുസ്ലിം ലീഗ് നേതാവുമായിരുന്ന എ.പി.ഉണ്ണികൃഷ്ണന്റെ ആകസ്മികമായ നിര്യാണത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അനുശോചന യോഗം നടത്തി. പഞ്ചായത്തില്‍ നടന്ന അനുശോചനയോഗം പ്രസിഡന്റ് സി.വി.സക്കറിയ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, വികസനകാര്യസ്റ്റാന്റിംഗ് ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍,ക്ഷേമാകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, മെമ്പര്‍മാരായ കെ.പി.മൂസക്കുട്ടി, സി.പി.ബഷീര്‍മാസ്റ്റര്‍, അഡ്വ.എം.കെ.നൗഷാദ്, അബ്ദുല്‍റഷീദ് എന്നിവര്‍ സംസാരിച്ചു. അനുശോചനപ്രമേയം പ്രസിഡന്റ് സി.വി.സക്കറിയ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944