Flash News

👆🏻 For Advertise Hear :+918137856944

ഗുലാം ഹുസൈൻ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്


മുക്കം : ലോക കേരളസഭ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട  ഗുലാം ഹുസൈൻ കൊളക്കാടന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദരവ്. മുക്കം സ്റ്റാർ ഹോട്ടലിൽ നടന്ന ആദരിക്കൽ ചടങ്ങിൽ മുക്കം ബ്രാഞ്ച് മാനേജർ സജിത്ത്  പൊന്നാട അണിയിച്ച് അനുമോദന ഫലകം കൈമാറി. കേരളത്തിലെ വികസനത്തിന് പ്രവാസികൾ നൽകുന്ന പങ്ക് അദ്ദേഹം  അനുമോദന പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രവാസികളും എസ്ബിഐയും തമ്മിലുള്ള ആത്മബന്ധം എന്നന്നേക്കുമായി നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  പ്രവാസികൾക്ക് വേണ്ട എല്ലാ സഹായങ്ങളും കൃത്യതയോടെ കൂടിയും വേഗത്തോടുകൂടിയും നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി . മുക്കം മുൻസിപ്പൽ ചെയർമാൻ പിടി ബാബു പരിപാടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു , വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മുരളീധരൻ മാഷ് , ഫസൽ ബാബു,നിയാസ് ചെറുവാടി, സലിം കൊളായി, മുസ്തഫ തേലീരി , കുട്ടിയസ്സൻ കെ കെ,അബ്ദുറഹ്മാൻ മണക്കാട്, നഫീസ കുന്നത്ത്, വാഹിദ് സിടിസി,  എസ് എ നാസർ, ശരീഫ് കൂട്ടകടവത്ത്   തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി.  

 ഗുലാം ഹുസൈന്റെ പ്രവർത്തനത്തെ കൂടുതൽ ജനങ്ങളിൽ  എത്തിക്കാനും പ്രവാസികൾക്ക് ഉപകാരമാകുന്ന രീതിയിൽ പ്രവർത്തന മേഖല കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും  മുക്കം മുൻസിപ്പിൾ ചെയർമാൻ പിടി ബാബുവും, പ്രവാസികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രവാസി വികസനം പ്രവാസി പുനരധിവാസം   കൂടുതൽ ശക്തമാക്കണമെന്നും  ലോക കേരളസഭ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഗുലാ ഹുസൈൻ കൊളക്കാടൻ ഇനിയും ഒരുപാട് ഉന്നതയിലേക്ക് എത്തട്ടെ എന്നും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്ന്  മുരളീധരൻ മാഷും അഭിപ്രായപ്പെട്ടു.

 ലോക കേരളസഭ ബഹിഷ്കരിച്ച യുഡിഎഫ് പുനർചിന്ത നടത്തണമെന്നും  പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയകക്ഷി ഭേദമന്യേ  എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രവാസി പ്രതിഭാസം ശക്തമായി തുടരണം എന്നും  ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944