Flash News

👆🏻 For Advertise Hear :+918137856944

ക്രസ്റ്റിന് അൻപത് പുസ്തകങ്ങൾ നല്കി യൂസുഫ് മാസ്റ്റർ




കൂളിമാട് : ക്രസ്റ്റ് കൂളിമാടിൻ്റെ നിർദ്ദിഷ്ട ലൈബ്രറിയിലേക്ക് കനപ്പെട്ട അൻപത് വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങൾ നല്കി വിദ്യാഭ്യാസ വിചക്ഷണൻ എ.ടി. യൂസുഫ് മാസ്റ്റർ മാതൃകയായി. പഠനകാലം മുതൽ സൂക്ഷിച്ചു വെച്ച മലയാളം, ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ് അദ്ദേഹം സംഭാവന നല്കിയത്. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഏറ്റുവാങ്ങി. ജ: സെക്രട്ടരി കെ.വീരാൻകുട്ടി ഹാജി, ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, വർക്കിംഗ് പ്രസിഡണ്ട് കെ.ടി. നാസർ, വാർഡ് മെംബർ കെ.എ. റഫീഖ്, ടി.വി.ഷാഫി മാസ്റ്റർ, ഇ. കുഞ്ഞോയി, ലൈബ്രറി ഇൻ ചാർജ് അശ്റഫ് അശ്റഫി, മദ്രസ പ്രധാനധ്യാപകൻ വി.അബൂബക്കർ മാസ്റ്റർ, അബ്ദുല്ല മുസ്ലിയാർ വെട്ടുകാട്, റഫീക്ക് മുസ്ല്യാർ വാവൂർ , ഇർഷാദ് ഫൈസി എന്നിവർ സംബന്ധിച്ചു



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944