കൊടിയത്തൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ മുതിർന്നത അംഗം അഹമ്മദ് കുട്ടി പൂളത്തൊടിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണാധികാരി താമരശ്ശേരി എംപ്ലോയ്മെന്റ് ഓഫീസർ അയോണ തോമസ് മുതിർന്ന അംഗം രണ്ടാം വാർഡിൽ നിന്നും വിജയിച്ച അഹമ്മദ് കുട്ടി പൂളത്തൊടിക്ക് ആദ്യം സത്യപ്രതിജ്ഞല്ലികൊടുത്തു. തുടർന്ന് അഹമ്മദ് കുട്ടി മറ്റ് 18 മെമ്പർമാർക്കും സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയായിരുന്നു. അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച സുഹാസ് ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച സി ഹരീഷ്, പത്താം വാർഡിൽ നിന്ന് വിജയിച്ച സിസിന പ്രവീൺലാൽ എന്നിവർ ദൃഡ പ്രതിജ്ഞ ചെയ്തപ്പോൾ പ്രേമ ടീച്ചർ അഹമ്മദ് കുട്ടിപ്പൂളത്തൊടി ഷീജ ടീച്ചർ ഹസീന പുതിയൂട്ടിൽ സന്തോഷ് സെബാസ്റ്യൻ സുജാ ടോം സുസ്മിന ടീച്ചർ പി കുട്ടിഹസൻ എസ്എ നാസർ കെവി നിയാസ് കസ്ന ഹമീദ് ഷറഫുദ്ദീൻ യൂസഫ് ആയിഷ ചേലപ്പുറം കവിത ടീച്ചർ എം പി ജുമൈല എന്നിവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
സത്യപ്രതിജ്ഞക്ക് ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിജെ ആന്റണി കെവി അബ്ദുറഹ്മാൻ ജോണി അടിശ്ശേരി ഷംസുദ്ദീൻ ചെറുവാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ ദിവ്യ ഷിബു വി ഷംലൂലത്ത് പഞ്ചായത്ത് സെക്രട്ടറി ഒഎ അൻസു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഹമ്മദ് കുട്ടി പൂളത്തൊടിയുടെ അധ്യക്ഷത്തിൽ ആദ്യ ഭരണസമിതി യോഗവും നടന്നു.
