കൂളിമാട് ജങ്ഷനിൽ വീണ്ടും അപകടം. ഇന്ന് പുലർച്ചെ 6.15 ന് ആണ് അപകടം. നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സും പുത്തനത്താണിയിൽനിന്ന് കക്കാടിലെ മരണ വീട്ടിലേക്ക് പോകുന്നവർ സഞ്ചരിച്ച കാറുമാണ് കൂളിമാട് ജങ്ഷനിൽ കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.നാലു ഭാഗത്ത് നിന്നുമുള്ള റോഡുകൾ സംഗമിക്കുന്ന ഈ ജങ്ഷനിൽ അപകടം തുടർ കഥ യാവുകയാണ്.
Tags:
KOOLIMAD
