ഒരുകാലത്ത് യു ഡി എഫിന്റെ പൊന്നാപുരം കോട്ടയായിരുന്ന
തിരുവമ്പാടി നിയോജക മണ്ഡലം ഇത്തവണ പൊതു ജനകീയനിലൂടെ തിരിച്ചു പിടിക്കാൻ യു ഡി എഫ്. നിലവിൽ യു ഡി എഫിൽ മുസ്‌ലിം ലിഗിന്റെ സീറ്റായ തിരുവമ്പാടി എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കാൻ മുന്നണി ഒറ്റക്കെട്ടായി ശ്രമിക്കുമ്പോൾ. ലീഗിലെ ആഭ്യന്തര കലഹമാണ് കഴിഞ്ഞ ഇലക്ഷനിൽ തോൽക്കാൻ കാരണം എന്നാണ് അണികൾ പറയുന്നത്
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരുവമ്പാടി മണ്ഡലത്തിൽ UDF പരാജയം ഏറ്റുവാങ്ങിയത് 5000 വോട്ടിന് താഴെ മാത്രം എന്ന ചെറിയ വ്യത്യാസത്തിലാണ്.
ഒരു കാലത്ത് മോയിൻകുട്ടി സാഹിബിനെ മാറ്റിനിർത്തി, ഉമ്മർ മാസ്റ്ററെ കൊടുവള്ളിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് മാറ്റി മത്സരിപ്പിക്കുകയും, ലീഗിന് നിർബന്ധിതമായി റസാഖ് മാസ്റ്റർക്ക് കൊടുവള്ളി നൽകേണ്ടിവന്ന തീരുമാനവുമാണ് അന്ന് UDF-ന് കൊടുവള്ളിയും തിരുവമ്പാടിയും ഒരേസമയം നഷ്ടപ്പെടാൻ കാരണം.
അന്ന് ഉമ്മർ മാസ്റ്ററെ കൊടുവള്ളിയിൽ തന്നെ നിലനിർത്തിയും, മോയിൻകുട്ടി സാഹിബിനെ തിരുവമ്പാടിയിൽ മത്സരിപ്പിച്ചിരുന്നെങ്കിൽ, ഇന്ന് തോൽവിയെക്കുറിച്ചല്ല തുടർച്ചയായ വിജയങ്ങളെക്കുറിച്ചായിരിക്കും ചർച്ച എന്നാണ് നേതാക്കൾ പറയുന്നത്
2021-ൽ CP ചെറിയ മുഹമ്മദ് പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണങ്ങൾ മണ്ഡലത്തിലെ ഓരോ UDF പ്രവർത്തകനും നന്നായി അറിയുന്ന കാര്യങ്ങളാണ്.ആ കാരണങ്ങൾ ഇന്ന് വീണ്ടും ലീഗിലെ അലട്ടുന്നു
ഇന്ന് 2026-ലേക്ക് എത്തുമ്പോൾ, കേരളം മുഴുവൻ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിറഞ്ഞുനിൽക്കുന്നുണ്ട് എന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത്.6 പഞ്ചായത്ത് ഹും ഒരു നഗരസഭയും കൂടി ചേരുന്ന തിരുവമ്പാടി മണ്ഡലത്തിൽ എൽ ഡി എഫ് കോട്ടയാക്കിയ
കൂടരഞ്ഞി പഞ്ചായത്ത് വരെ UDF തിരിച്ചുപിടിച്ചു. നിലവിലെ MLA ലിൻ്റോ ജോസഫിന്റെ പഞ്ചായത്ത് കൂടിയാണ് ഇത്.
കാരശ്ശേരിയും മുക്കവും UDF-ന് നഷ്ടപ്പെട്ടത് പ്രാദേശിക നേതൃത്വത്തിലെ പിടിവാശിയുടെ ഫലമാണെന്നിരിക്കെ കൊടിയത്തൂരും, കോടഞ്ചേരിയും, തിരുവമ്പാടി, പുതുപ്പാടി പഞ്ചായത്ത് കൾ നിലനിർത്തുകയും. കൂടരഞ്ഞി തിരിച്ച് പിടിക്കുകയും. കാരശ്ശേരി നഷ്ടപ്പെടുകയും ചെയ്തു.
ലിൻ്റോ ജോസഫിനെ അമ്പേ പരാജയപ്പെട്ട MLA എന്ന് പറയാനാവില്ല. പക്ഷേ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രകടനം വിലയിരുത്തുമ്പോൾ, ശക്തനായ ഒരു UDF സ്ഥാനാർത്ഥിയെ നിർത്താൻ കഴിഞ്ഞാൽ തിരുവമ്പാടി തിരിച്ച് പിടിക്കാൻ ലീഗിന് സാധിക്കും
ക്രിസ്ത്യൻ–മുസ്ലിം മൈനോറിറ്റി വോട്ടുകളെ ഒരുപോലെ സ്വാധീനിക്കാനുള്ള കഴിവും, മലയോര മേഖല മുതൽ കൊടിയത്തൂർ, മുക്കം, കാരശ്ശേരി വരെ ജനങ്ങൾക്കിടയിൽ നേരിട്ട് പ്രവർത്തിച്ച അംഗീകാരവും ഉള്ള നേതാവായതിനാൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് CK കാസിമിന് നറുക്ക് വീഴാനാണ് സാധ്യത.
സാമുദായിക ധ്രുവീകരണത്തിലൂടെ അല്ല, ജനകീയ ഇടപെടലുകളിലൂടെ വിശ്വാസം നേടിയ നേതാവ്. മുൻ MLA മോയിൻകുട്ടി സാഹിബിനെ പോലെ കക്ഷി–മതഭേദമില്ലാതെ പ്രവർത്തിക്കുന്ന വ്യക്തിത്വം.എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം നിർണ്ണയിക്കുന്നത് ഏകദേശം 20 ശതമാനം വരുന്ന നിഷ്പക്ഷ വോട്ടുകളാണ്.
ഇന്ന് കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, ആ വോട്ടുകൾ UDF-ന് അനുകൂലമാകും. അത് CK കാസിമിന്റെ വിജയസാധ്യതകൾ കൂടി വർധിപ്പിക്കുമെന്നാണ് യു ഡി എഫ് കണക്ക് കൂട്ടൽ എന്നാൽ കഴിഞ്ഞ 5 വർഷക്കാലം കൊണ്ട് മലയോരത്തെ മാറ്റി മറിച്ച ലിന്റോ ഇത്തവണ യും മികച്ച ഭൂരിപക്ഷത്തോടെ വിജയ്ക്കുമെന്നുള്ള പൂർണ്ണ ആത്മവിശ്യാസം എൽ ഡി എഫ് മുന്നണിക്ക് ഉണ്ട്. അത്കൊണ്ട് രണ്ടാമതും ലിന്റോക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത
