Flash News

👆🏻 For Advertise Hear :+918137856944

ദ്വിദിന സഹവാസ ക്യാമ്പ്

മാവൂർ: ബി. ആർ. സി മാവൂർ ആഭിമുഖ്യത്തിൽ  ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ്  മഞ്ഞ് തുള്ളികൾ 25-26 മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ  വെച്ച് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ബിപി സി ജോസഫ് തോമസ് അധ്യക്ഷൻ ആയിരുന്നു. സിനിമാതാരം നിർമ്മൽ പാലാഴി മുഖ്യാതിഥിയായിരുന്നു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത കോർണർ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. റൂറൽ എ.ഇ.ഒ കുഞ്ഞിമൊയ്‌തീൻകുട്ടി എം.ടി,എച്ച് എം ഫോറം കൺവീനർ റഷീദ് മാസ്റ്റർ മാവൂർ  ജി.എം.യു.പി.എസ് ഹെഡ്മിസ്ട്രസ് മിനി, കെ .ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന റിസോഴ്സ് പേഴ്‌സൺ കെ.സി. ഹാഷിദ്, മജീഷ്യൻ ജലീൽ കുറ്റിക്കടവ്, ഗിറ്റാറിസ്റ്റ്  ജോഷി ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സുലൈഖ  തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. പാവ നിർമ്മാണം,നാടൻ പാട്ട്,ഗെയിംസ്, ഹാൻഡ് വാഷ് നിർമ്മാണം, ക്യാമ്പ് ഫയർ  തുടങ്ങിയ വിവിധ പരിപാടികൾ സഹവാസ ക്യാമ്പിന്റെ മാറ്റുകൂട്ടി. സമാപന സമ്മേളനത്തിൽ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജൻ കെ.പി കുട്ടികൾക്ക് സമ്മാനവിതരണം നിർവഹിച്ചു. പരിപാടികൾക്ക് ട്രെയിനർ അമ്പിളി എസ് വാരിയർ,സിബി എസ്.ജി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഫർസാന എൻ.ടി, സി ആർ സി സി നീതു ബി.പി പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944