മുക്കം: പകൽ സമയത്തെ കനത്ത ചൂടും മുക്കം ടൗണിലെ ഗതാഗത കുരുക്കും ഇനി പ്രശ്നമല്ല, മുക്കത്ത് നൈറ്റ് ഷോപ്പിങ്ങിന് അവസരമൊരുക്കി മുക്കത്തെ വ്യാപാരികൾ. ഇന്നലെ (വ്യാഴാഴ്ച) മുതൽ രാത്രി 11:30 വരെ ടൗണിലെ കടകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി.
റംസാനിലെ പ്രാർത്ഥനകൾക്ക് മുടക്കം വരാതെ ഷോപ്പിം നടത്തുന്നതിനും ഇതുമൂലം സാധിക്കും. പെരുന്നാൾ വിപണി കൂടുതൽ ഊർജ്ജസ്വസ്ഥലമാക്കുന്നതിനും ഇതുമൂലം സാധിക്കുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു.
അങ്ങാടിയിലെ തുണിക്കടകൾ, കൂൾബാറുകൾ, ഫുട്ട് വെയർ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളാണ് തുറന്ന് പ്രവർത്തിക്കുക. വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായ യോഗമ സമിതി യൂണിറ്റ് പ്രസിഡന്റ് പി അലി അക്ബർ ജനറൽ സെക്രട്ടറി വിപി അനീസ് ട്രഷറർ ഡിറ്റോ തോമസ് ചാലിയാർ അബ്ദുസലാം സി കെ ഹാരിസ് ബാബു എന്നിവർ പങ്കെടുത്തു.
