Flash News

👆🏻For Advertisment here: 8137856944 (WhatsApp)

സ്മാർട്ടായി എ. യു. പി.സ്കൂൾ സൗത്ത് കൊടിയത്തൂർ

സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൻ്റെ രണ്ടാം ഘട്ട ഡിജിറ്റലൈസേഷൻ്റെ ഉദ്ഘാടനം ബഹു തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റൊ ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ്  പ്രീ പ്രൈമറിയിലും 1 മുതൽ 4 വരെ  എൽ.പി വിഭാഗം ക്ലാസ്സുകളിൽ പൂർണ്ണമായും 15 സ്മാർട്ട് ടി.വി സ്ഥാപിച്ചാണ് രണ്ടാം ഘട്ട ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചത്.

പ്രയാസകരമായ ആശയങ്ങൾ എളുപ്പത്തിൽ വിശദീകരിക്കാനും, പഠന ലക്ഷ്യങ്ങളെ ദൃശ്യാവിഷ്കാരത്തിലൂടെ കുട്ടികൾക്ക് പകർന്നു നൽകി പഠന നേട്ടങ്ങൾ കൈവരിക്കാൻ സ്മാർട്ട് ക്ലാസ് റൂമുകൾ ഉപകാരപ്രദമാകും. സ്കൂളിലെ അധ്യാപകൻ ഷാമിൽ കെ. വിദ്യാർത്ഥികൾക്കും അതിഥികൾക്കുമായി ക്ലാസ്സെടുത്തു.

ഹെഡ്മാസ്റ്റർ പി.പി.മമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കവിത ടീച്ചർ, വാർഡ് മെമ്പർ എം.പി.ജുമൈല, എ.ഇ.ഒ. ദീപ്തി. ടി. എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു.

പി.മൊയ്തീൻ സാഹിബ്, കെ.അബ്ദുൽ ഹക്കീം, മജീദ് മാസ്റ്റർ, ഇ.അരുൺ, മുഫീദ .സി .പി .പി.സി.മുജീബ് റഹിമാൻ, ടി.ബേനസീറ എന്നിവർ സംസാരിച്ചു.

തിരുവമ്പാടി യുടെ വികസന നായകൻ ലിൻ്റോ ജോസഫ് എം.എൽ.എ യെ ടീം എസ് കെ യു പി ക്ക് വേണ്ടി ഹെഡ്മാസ്റ്റർ പി.പി.മമ്മദ് കുട്ടി , പി.സി.മുജീബ് ഹിമാൻ എന്നിവർ ചേർന്ന് ആദരിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)