Flash News

യുണൈറ്റി എഫ്.സി പുൽപ്പറമ്പിന് ആവേശ ജയം

ചെറുവാടി: നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ 'നിഷാദ് മോൻ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്' ആവേശകരമായ തുടക്കം.

പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ടിപൈകോ (TPYCO) ചെറുവാടിയെ പരാജയപ്പെടുത്തി (4-2) നൈലി സിൽവർ ഹൈലൈറ്റ് മാൾ യുണൈറ്റി എഫ്.സി പുൽപ്പറമ്പ് (NYLY SILVER HILITE MALL UNITEE FC PULPARAMB) ടൂർണമെന്റിൽ തങ്ങളുടെ വരവറിയിച്ചു.

ടീം UNITEE FC PULPARAMB


തുടക്കം മുതൽ തന്നെ ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ നേടി യുണൈറ്റി എഫ്.സി പുൽപ്പറമ്പ് മികച്ച മുന്നേറ്റം നടത്തി. എന്നാൽ, വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്ന ടിപൈകോ ചെറുവാടി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായി രണ്ട് ഗോളുകൾ തിരിച്ചടിച്ച് മത്സരം 2-2 എന്ന നിലയിൽ സമനിലയിലാക്കി.

ടീം TPYCO 

തുടർന്ന് നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ, രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ഗോളുകൾ കൂടി നിറയൊഴിച്ച് യുണൈറ്റി എഫ്.സി പുൽപ്പറമ്പ് തങ്ങളുടെ വിജയം (4-2) ഉറപ്പിക്കുകയായിരുന്നു.

ടൂർണമെന്റിന്റെ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ അതിഥികളായി പങ്കെടുത്തു. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, ചെറുവാടി പിടിഎ പ്രസിഡന്റ് ഷെരീഫ് കുട്ടക്കടവത്ത്, ഡോ. പ്രൊഫസർ അബ്ദുൾ കരീം ഒ.സി, കുട്ടികൃഷ്ണൻ .കെ എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.


ചടങ്ങിൽ വെച്ച് ഡോ. പ്രൊഫസർ അബ്ദുൾ കരീം ഒ.സി-യെ വേദിയിൽ പ്രത്യേകമായി ആദരിച്ചു. മികച്ച കാണികളുടെ പങ്കാളിത്തത്തോടെയാണ് ടൂർണമെൻ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)