കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്ക് യോഗ പരിശീലനം പരിപാടിയിലേക്ക് വനിത യോഗ ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്.
വനിത യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് 13-03-2026 വെള്ളി രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് വാക്ക്-ഇന്‍- ഇൻറർവ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പും സഹിതം ഇൻറർവ്യൂന് ഹാജരാവുക.
യോഗ്യത
അംഗീകൃത BNYS ബിരുദം, MSC/MPHIL യോഗ, അംഗീകൃത സര്‍വ്വകലാശാലകളുടെ ഒരു വര്‍ഷത്തില്‍ കുറയാതെ പഠന കാലാവധി ഉള്ള സര്‍ട്ടിഫിക്കറ്റ്, യോഗ ഫിറ്റ്നസ് കോഴ്സ് / പി.ജി. ഡിപ്ലോമ ഇന്‍ യോഗ സയന്‍സ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8078268223 (മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ്ദ)
