പൊറ്റമ്മൽ: നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് (ഏപ്രിൽ 1, ബുധനാഴ്ച) പൊറ്റമ്മലിൽ ആവേശത്തുടക്കം. പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്.
ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറും, പഴയകാല ചെറുവാടി ഫുട്ബോൾ താരം കെ. കുട്ടികൃഷ്ണനും ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത്.
തുടർന്ന് 8:30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ TPYCO ചെറുവാടിയും, നൈലി സിൽവർ ഹൈലൈറ്റ് മാൾ യുണൈറ്റി എഫ്.സി പുൽപ്പറമ്പും (NYLY SILVER HILITE MALL UNITEE FC PULPARAMB) തമ്മിൽ മാറ്റുരയ്ക്കും. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും രാത്രി 8:30 നായിരിക്കും ആരംഭിക്കുക.
ടൂർണമെന്റിലേക്ക് മുഴുവൻ ഫുട്ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

