ചെറുവാടി: ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടി തീർത്ത് നിഷാദ് മോൻ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ കലാശക്കൊട്ട് ഇന്ന്. നിഷാദ് മോൻ & സുൽഫിഖർ ബാവ മെമ്മോറിയൽ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഡെക്കർ ഗ്രൂപ്പ് (Decore Group) വാലില്ലാപ്പുഴയും റഷീദ എഫ്.സി (Rasheeda FC) എടവണ്ണപ്പാറയും തമ്മിൽ ഏറ്റുമുട്ടും.
ചെറുവാടി പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്. ഇന്ന് (ഏപ്രിൽ 14) രാത്രി 8:30 നാണ് ആവേശകരമായ ഫൈനൽ പോരാട്ടത്തിന്റെ കിക്ക് ഓഫ്.
പ്രദേശത്തെ ഫുട്ബോൾ ആവേശത്തിന് മാറ്റുകൂട്ടി സംഘടിപ്പിച്ച ഈ പ്രഥമ ടൂർണമെന്റിന്റെ ഫൈനൽ വിസിലിനായി കാത്തിരിക്കുകയാണ് കായികലോകം. ഫൈനൽ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കാൻ മുഴുവൻ ഫുട്ബോൾ പ്രേമികളെയും ചെറുവാടി പൊറ്റമ്മൽ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
