ചെറുവാടി: പൊറ്റമ്മൽ ജനകീയ കമ്മിറ്റിയുടെ (PFA) ആഭിമുഖ്യത്തിൽ ചെറുവാടി പൊറ്റമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാമത് അഖിലകേരള ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഫൈറ്റേഴ്‌സ് കൊടിയത്തൂരിന് ഗംഭീര ജയം.
വാശിയേറിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് (4-0) ഫൈറ്റേഴ്‌സ് കൊടിയത്തൂർ, അഭിലാഷ് പൂവാട്ടുപറമ്പിനെ പരാജയപ്പെടുത്തിയത്. തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ കൊടിയത്തൂർ ടീമിന് മുന്നിൽ പൂവാട്ടുപറമ്പിന് പിടിച്ചുനിൽക്കാനായില്ല.
ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി മാറിയ ടൂർണമെന്റിലെ മത്സരങ്ങൾ കാണാൻ വൻ ജനപങ്കാളിത്തമാണ് സ്റ്റേഡിയത്തിൽ അനുഭവപ്പെട്ടത്.

ടൂർണമെന്റിൽ വിശിഷ്ടാതിഥികളായി എ. സി. മൊയ്തീൻ, സുഹാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഖസ്ന ഹമീദ് എന്നിവർ പങ്കെടുത്തു.
ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി മാറിയ ടൂർണമെന്റിലെ മത്സരങ്ങൾ കാണാൻ വൻ ജനപങ്കാളിത്തമാണ് സ്റ്റേഡിയത്തിൽ അനുഭവപ്പെട്ടത്.
ഇന്ന് [14-04-26 ചൊവ്വ] കളി ഉണ്ടായിരിക്കുന്നതല്ല.
തൊട്ടടുത്ത ഗ്രൗണ്ടിൽ ഫൈനൽ മത്സരം നടക്കുന്നതിനാൽ, കായിക പ്രേമികളുടെ സൗകര്യാർത്ഥം ഇന്നത്തെ കളി മാറ്റിവെക്കാൻ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. നാളെ [15-04-2026] ഈ ടൂർണമെൻ്‌റിലെ 4 ാം മത്സരത്തിൽ ടൗൺ ടീം മുരിങ്ങംപുറായും ടൗൺ ടീം ഓമശ്ശേരിയും തമ്മിൽ നടക്കും