ചെറുവാടി: നിഷാദ് മോൻ & സുൽഫിഖർ ബാവ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പൊറ്റമ്മലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ അരുണോദയം കുനിയിലിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അരുണോദയം കുനിയിൽ ജാസ് (JAS) നേരോത്തിനെ പരാജയപ്പെടുത്തിയത്.
ഇന്ന് (ഏപ്രിൽ 3) രാത്രി 8:00 മണിക്ക് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ മുതപറമ്പ് എ.ഫ്.സിയും ഫൈറ്റേഴ്സ് എഫ്.സി കൊടിയത്തൂരും തമ്മിൽ ഏറ്റുമുട്ടും. പൊറ്റമ്മൽ നിഷാദ്മോൻ മെമ്മോറിയൽ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.


