Flash News

👆🏻For Advertisment here: 8137856944 (WhatsApp)

മുതപറമ്പ് എഫ്.സിയെ തകർത്ത് ഫൈറ്റേഴ്സ് കൊടിയത്തൂർ

ചെറുവാടി: കാൽപ്പന്തുകളി ആരാധകർക്ക് ആവേശമായി മാറിയ ചെറുവാടി, പൊറ്റമ്മൽ നിഷാദ്മോൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാം ദിവസമായ ഇന്ന് ഫൈറ്റേഴ്സ് എഫ്.സി കൊടിയത്തൂരിന് മിന്നും ജയം.
 ടീം ഫൈറ്റേഴ്സ് എഫ്.സി കൊടിയത്തൂർ 


ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ മുതപറമ്പ് എഫ്.സിയെയാണ് അവർ പരാജയപ്പെടുത്തിയത്.

രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് (4-2) ഫൈറ്റേഴ്സ് കൊടിയത്തൂരിന്റെ വിജയം. തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഫൈറ്റേഴ്സ് താരങ്ങൾ മുതപറമ്പ്ന്റെ പ്രതിരോധം ഭേദിച്ച് നാല് തവണ വല കുലുക്കി.

ടീം മുത്പറമ്പ് എഫ്.സി

മുത്പറമ്പ് എഫ്.സി രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും വിജയം സ്വന്തമാക്കാൻ അത് മതിയായിരുന്നില്ല.

വരും ദിവസങ്ങളിലും ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങൾ അരങ്ങേറും.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)