ചെറുവാടി: പരേതനായ കൊന്നാലത്ത് അബ്ദുൽ സലാമിന്റെ മകനും, ചെറുവാടി എർത്ത് മൂവേഴ്സിന്റെ ഉടമയുമായ ജെസിബി ബാവ എന്ന് അറിയപ്പെടുന്ന കണ്ടാംപറമ്പിൽ മുഹമ്മദ് ഷാഫി (45)മരണപ്പെട്ടു.
ബിസിനസ്സ് മേഖലയിലും രാഷ്ട്രീയ മത രംഗത്തും സജീവമായിരുന്ന ഷാഫി മൂന്നാഴ്ചയായി ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. മാതാവ് സുലൈഖ (മാവൂർ ) ഭാര്യ സാബിറ കോട്ട ( കൊണ്ടോട്ടി ) മക്കൾ ഫിദ ഫാത്തിമ, ആയിഷ ലിയ, അമീൻ ഷമ്മാസ്,
സഹോദരങ്ങൾ
അഹമ്മദ് ഷാഫി, സുൽഫികർ അലി, മുനവ്വർ അലി, ഫാത്തിമത്ത് ഷമീമ,(ചിറ്റാലിപിലാക്കൽ ) ഷംന ( മുക്കം ).
കബറടക്കം ഇന്ന് വ്യാഴം ഉച്ചക്ക് 12 മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ