ഇന്ന് എവർഷൈൻ പാഴൂർ 🆚 യുണൈറ്റഡ് FC പുൽപറമ്പ്
പൊറ്റമ്മൽ നിഷാദ് മോൻ മെമ്മോറിയൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ഇന്ന് (ഏപ്രിൽ 05, 2026) രാത്രി 8:00 മണിക്ക് നടക്കുന്ന വാശിയേറിയ മത്സരത്തിൽ എവർഷൈൻ പാഴൂർ, യുണൈറ്റഡ് FC പുൽപറമ്പിനെ നേരിടും. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ TPYCO ചെറുവാടിയെ 4-2 ൻ പരാജയം പെടുത്തിയ ടീം ആണ് FC പുൽപറമ്പ്. ടൂർണമെന്റിൽ കരുത്തരായ ടീമുകളിൽ ഒന്നയാണ് FC പുൽപറമ്പിനെ കാണികൾ വിലയിരുത്തുന്നത്, ശക്തരായ പുൽപ്പറമ്പിനെ ഇന്ന് അയൽവാസി കളായ എവർഷൈൻ പാഴൂ നേരിടുമ്പോൾ പൊറ്റമ്മലിൽ കാണികൾക്ക് ഇന്നത്തെ കളി ഒരു ഫുട്ബോൾ യുദ്ധമാവും.
നൈലി സിൽവർ ഹൈലൈറ്റ് മാൾ ആണ് യുണൈറ്റഡ് എഫ്.സിയെ സ്പോൺസർ ചെയ്യുന്നത്.
ഇന്നത്തെ മുഖ്യാതിഥികൾ
ടൂർണമെന്റിന്റെ ഇന്നത്തെ മത്സരത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായി പങ്കെടുക്കും.
സദാനന്ദൻ (റിട്ട. എക്സൈസ് ഓഫീസർ)
അച്യുതൻ (റിട്ട. എക്സൈസ് ഓഫീസർ)
ദാസൻ (റിട്ട. പോസ്റ്റ്മാൻ)
അബ്ദു സലാം തോലെങ്ങൽ (റിട്ട. റെയിൽവേ ഓഫീസർ)
അഡ്വ: പുഷ്പനാഥൻ (റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ)
എന്നിവരാണ് ഇന്നത്തെ മത്സരത്തിലെ വിശിഷ്ടാതിഥികൾ.

