Flash News

👆🏻For Advertisment here: 8137856944 (WhatsApp)

പാഴൂരിനെ തകർത്ത് പുൽപ്പറമ്പ് സെമിയിൽ

ചെറുവാടി: നിഷാദ്‌മോൻ & സുൽഫിക്കർ ബാവ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എവർഷൈൻ പാഴൂരിന് തോൽവി. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നൈലി സിൽവർ ഹൈലൈറ്റ് മാൾ സ്പോൺസർ ചെയ്ത യുണൈറ്റെഫ് എഫ്.സി പുൽപ്പറമ്പ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) എവർഷൈൻ പാഴൂരിനെ പരാജയപ്പെടുത്തി.

ചെറുവാടി, പൊറ്റമ്മൽ നിഷാദ്‌മോൻ മെമ്മോറിയൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ തുടക്കം മുതൽ മികച്ച പ്രകടനമാണ് യുണൈറ്റെഫ് എഫ്.സി കാഴ്ചവെച്ചത്. ഈ വിജയത്തോടെ അവർ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി.

മികച്ച രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങൾക്കും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.


Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)