ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകുന്ന വോട്ടർമാർക്ക് സന്തോഷവാർത്തയുമായി സപ്ലൈകോ. വോട്ട് രേഖപ്പെടുത്തുന്നവർക്കായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന പേരിൽ വേറിട്ട ക്യാമ്പയിനുമായി എത്തിയിരിക്കുകയാണ് സപ്ലൈകോയും ജില്ലാ ഭരണകൂടവും.
ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം കാണിച്ച് ഈ ഓഫർ പ്രയോജനപ്പെടുത്താം.
സപ്ലൈകോയിൽനിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ), സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലെെനോടെയുള്ള ഈ ക്യാമ്പയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
▪️▪️▪️▪️▪▪▪▪️▪️
*✋ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം...*
https://chat.whatsapp.com/K0ItMWdQpr7KGmZ1UfXzOQ?mode=gi_t
_നിങ്ങളുടെ സ്ഥാപനങ്ങളിലെ വ്യാപാരം വിപുലമാക്കുന്നതിനും ഓഫറുകൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിനും ഇനി കുറഞ്ഞ ചിലവിൽ വാട്സ്അപ്പ് ഗ്രൂപ്പുകൾ വഴി പരസ്യം ചെയ്യാം._
*🪀കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*
*http://wa.me/919946753940*
