ചെറുവാടി: പൊറ്റമ്മൽ ജനകീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള ഫ്ലഡ്‌ലൈറ്റ് സെവൻസ് (7s) ഫുട്ബോൾ ടൂർണമെൻ്റിൽ അൽ ഐൻ എഫ്.സി താത്തൂരിന് (Al Ain FC - Thathoor) ജയം. ഇന്നലെ (ഏപ്രിൽ 12) ശനിയാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തിൽ TPYCO ചെറുവാടിയേആണ് അവർ പരാജയപ്പെടുത്തിയത്.
ഇന്നത്തെ കളി
ടൂർണമെന്റിലെ ഇന്നത്തെ (ഏപ്രിൽ 13, തിങ്കൾ) വാശിയേറിയ പോരാട്ടത്തിൽ പ്രമുഖ ടീമുകളായ അഭിലാഷ് പൂവാട്ടുപറമ്പും ഫൈറ്റേഴ്‌സ് കൊടിയത്തൂരും തമ്മിൽ ഏറ്റുമുട്ടും. രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (കിക്ക് ഓഫ്).
