മുക്കം: എ.കെ.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനത്തോടനുബന്ധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മുക്കം പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം മുക്കം സർവീസ് സഹകരണ ബാങ്ക് ഹാളിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുയോഗത്തിൽ ശ്യാമള പി.കെ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പി. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. ചന്ദ്രൻ, പി.എം. ലക്ഷ്മണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം. കുണിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.
ലിസി, അസ്സൻ കുട്ടി, കെ.വി.എം. ശാന്ത, രാജൻ പി., മുകുന്ദൻ. കെ., ജനാർദ്ദനൻ. കെ.പി, ശിവദാസൻ ,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
