സൗത്ത് കൊടിയത്തൂർ ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷന്റെ പ്രഥമ വാർഷിക ആഘോഷം മെയ് 30 ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ചുള്ളിക്കാപറമ്പിലെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കൽ, കലാ പരിപാടികൾ, പ്രമുഖ സിനിമ നടൻ കുമാർ സുനിൽ അവതരിപ്പിക്കുന്ന സോളോ ഡ്രാമ കുമരൂ എന്നീ പ്രത്യേക പരിപാടികൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി വേദിയിൽ നടത്തപെടും.
