Flash News

👆🏻For Advertisment here: 8137856944 (WhatsApp)

കാത്തിരിപ്പിന് വിരാമം; റഹീം ജന്മനാട്ടിൽ

ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി കോഴിക്കോട്, ഫാറൂഖ്കോടോമ്പുഴയിലെ വീട്ടിലെത്തി.


ഇന്ന് മേയ് 28-ന് രാവിലെ 7:25ഓടെ കരിപ്പൂർ വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് താൽക്കാലിക പാസ്‌പോർട്ട് ഉപയോഗിച്ച് അദ്ദേഹം കേരളത്തിലെത്തിയത്. 

സൗദി ബാലൻ മരിച്ച കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന റഹീമിനെ, കേരളക്കര ഒന്നടങ്കം കൈകോർത്ത് ദിയാധനം (രക്തപ്പണം) സമാഹരിച്ച് നൽകിയതിനെ തുടർന്നാണ് കോടതി മോചിപ്പിച്ചത്. വിമാനത്താവളത്തിൽ വലിയ ജനക്കൂട്ടവും നിയമസഹായ സമിതി പ്രവർത്തകരും ബന്ധുക്കളും ചേർന്നാണ് അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പ് നൽകിയത്. 

തൻ്റെ മോചനത്തിനായി സഹായിച്ച എല്ലാവർക്കും അദ്ദേഹം വിമാനത്താവളത്തിൽ വെച്ച് നന്ദി അറിയിച്ചു. തുടർന്ന് വീട്ടിൽ എത്തിയ അദ്ദേഹത്തിനെ സ്വീകരിക്കാൻ വീട്ടിലും, പരിസരത്തും വലിയ ജനക്കൂട്ടം തടിച്ചു കൂടി. തന്നെ സഹായിച്ച 'എല്ലാവർക്കും നന്ദി അറിയിക്കുന്നു..' എന്ന് വീട്ടിൽ എത്തിയ ശേഷവും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)