Flash News

👆🏻For Advertisment here: 8137856944 (WhatsApp)

കൊടിയത്തൂരിൽ നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ കുറുനരി കടിച്ചു

 കൊടിയത്തൂരിൽ ജനവാസ മേഖലയിൽ പട്ടാപകൽ കുറുനരി ഇറങ്ങി പന്ത്രണ്ടുകാരനെ ആക്രമിച്ചു. ചെറുവാടി പള്ളിയിലെ വെള്ളിയാഴ്ച നിസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കടിയേറ്റത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിവരികയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ജനവാസ മേഖലയിൽ പകൽസമയത്ത് കുറുനരിയുടെ സാന്നിധ്യമുണ്ടായതും വിദ്യാർഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)