Flash News

👆🏻For Advertisment here: 8137856944 (WhatsApp)

എസ് എസ് എഫ് ചെറുവാടി, കൊടിയത്തൂർ, കാരശ്ശേരി സെക്ടർ സാഹിത്യോത്സവുകൾ തുടങ്ങി

കൊടിയത്തൂർ, കാരശ്ശേരി സെക്ടറുകളിൽ 33-ാമത് സെക്ട‌ർ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി, ജൂനിയർ, സീനിയർ, ജനറൽ കാറ്റഗറിലായ് 130 ഓളം മത്സരങ്ങൾ നടക്കും.

ചുള്ളിക്കാപറമ്പിൽ നടക്കുന്ന ചെറുവാടി സെക്ടർ സാഹിത്യോത്സവിന്റെ ഉദ്ഘാടന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി എൻ. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. 
കൊടിയത്തൂർ സെക്ടർ സാഹിത്യോത്സവ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം നിർവഹിക്കുന്നു.

എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി കലാം മാവൂർ സാഹിത്യപ്രഭാഷണം നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായ് നടക്കുന്ന സാഹിത്യോത്സവിൽ പത്ത് യൂണിറ്റുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികൾ മാറ്റുരക്കും.

കാരശ്ശേരി സെക്ട‌ർ സാഹിത്യോത്സവിന് സർക്കാർപറമ്പിൽ തുടക്കമായി. കാരശ്ശേരി ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം നിർവഹിച്ചു.

കാരശ്ശേരി സെക്ട‌ർ സാഹിത്യോത്സവ് കാരശ്ശേരി ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം നിർവഹിക്കുന്നു

സെക്ടർ ഫിനാൻസ് സെക്രട്ടറി ഷിജാസ് അമാനി അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവിൽ എട്ടു യൂനിറ്റുകളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരക്കും.

കൊടിയത്തൂർ സെക്ടർ സാഹിത്യോത്സവ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി നാസർ ചെറുവാടി പ്രമേയ പ്രഭാഷണം നിർവഹിച്ചു. പ്രോഗ്രാം സമിതി ചെയർമാൻ ആഷിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഒൻപത് യൂണിറ്റുകളിൽ നിന്ന് നാനൂർ വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരക്കും.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)