ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ എ പ്ലസ് നിലവാരത്തിൽ ഒന്നാം സ്ഥാനക്കാരായ ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെ മുൻ അധ്യാപകരും അനാദ്ധ്യാപകരും കൂടി ആദരിച്ചു .
സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലിയെ മുന്‍ പ്രിൻസിപ്പൽ ടി അബ്ദുള്ള ആദരിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ അബ്ദുൽ റഷീദിനെ മുന്‍ പ്രിൻസിപ്പാൾ ഒ ശരീഫുദ്ദീൻ ആദരിച്ചു.
എ എം അബ്ദുല്ല, എം സി മാമു, , കെ ടി അബ്ദുൽ റഷീദ്, നാസർ ചാലക്കൽ എന്നിവര്‍ സംസാരിച്ചു.
സ്കൂൾ മാനേജർ സുബൈർ കൊടപ്പന അധ്യക്ഷത വഹിച്ചു. ചേന്നമംഗലൂർ ഹൈസ്കൂൾ എക്സ് സ്റ്റാഫ് അസോസിയേഷൻ കൺവീനർ അബൂബക്കർ പുതുക്കുടി സ്വാഗതം പറഞ്ഞു.
