Flash News

👆🏻For Advertisment here: 8137856944 (WhatsApp)

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം എൽ എയുടെ സ്നേഹ സമ്മാനം നൽകാത്ത നടപടിക്കെതിരെ സൗത്ത് കൊടിയത്തൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ടൗൺ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്തു.പി.പി ഉണ്ണിക്കമ്മു അധ്യക്ഷത വഹിച്ചു.

 അബ്ദുൽ റഷീദ് ചേപ്പാലി, എൻ കെ അഷ്‌റഫ്‌, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഹമ്മദ്ക്കുട്ടി പൂളത്തൊടി, ആയിഷ ചേലപ്പുറത്തു, കസ്ന ഹമീദ്, പഞ്ചായത്ത്മെമ്പർമാരായ എം.പി ജുമൈല , എസ് എ നാസർ ,ടി പി ശറഫുദ്ധീൻ,കെ വി നിയാസ്, 

പ്രേമ കോട്ടമ്മൽ,ജമാൽ ചെറുവാടി, ശരീഫ് അമ്പലക്കണ്ടി ,വൈത്തല അബൂബക്കർ, അബ്ദു കണിയാത്ത്, ജസീം മണക്കാടി, ഫസൽ കൊടിയത്തൂർ, പി സി അബ്ദുൽ നാസർ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)